UAE OMAN SAUDI BAHRAIN KUWAIT QATAR

---Advertisement---

26-ന്റെ നിറവിൽ കോർണിഷ് സോക്കർ ക്ലബ്; സീനിയർ സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കും

On: November 18, 2025 6:10 AM
Follow Us:
---Advertisement---

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കാൽപന്ത് ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ്ബിന്റെ ഇരുപത്തിയാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സീനിയർ സെവൻസ് പ്ലസ് ഫോർട്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. റിദ ഹസാർഡ് വിന്നേഴ്സ് ട്രോഫിക്കായി നടക്കുന്ന ഏഴാമത് സീസൺ സൂപ്പർ കപ്പ് 2025ന്റെ മത്സരങ്ങൾ വർണാഭമായ ചടങ്ങുകളോടെ നാളെ (നവംബർ 13, വ്യാഴാഴ്ച) രാത്രി 8 മണിക്ക് അൽ ഖോബാർ അൽ ഗോസൈബി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാ വ്യാഴാഴ്ചകളിലും രണ്ടു മത്സരങ്ങൾ വീതമായി ഡിസംബർ പകുതിവരെ ടൂർണമെന്റ് നീണ്ടുനിൽക്കും. പ്രവിശ്യയിലെ മുൻകാല ഫുട്ബോൾ താരങ്ങൾ തമ്മിൽ മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ കൂട്ടായ്മയായ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഫുട്ബോൾ പ്രേമികളും നൽകുന്ന പിന്തുണയാണ് ഏഴാം തവണയും പ്ലസ് ഫോർട്ടി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള പ്രേരണയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുട്ടികൾക്കായുള്ള ഫുട്ബോൾ അക്കാദമി ഈ സീസണോടെ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു.
ടൂർണമെന്റിന്റെ ഉദ്ഘാടനം ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കായിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, കൺവീനർ കാസിം മോങ്ങം, സമദ് കാടങ്കോട്, സെക്രട്ടറി ജുനൈദ് നീലേശ്വരം, മുബാറക് തൃക്കരിപ്പൂർ, വസീം ബീരിച്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Join WhatsApp

Join Now

Join Telegram

Join Now

Leave a Comment